തൃക്കരിപ്പൂര്‍: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ബാഗില്‍ കശ്മീര്‍ സ്വദേശിനിയുടെ പണമടങ്ങിയ പഴ്‌സ്. തൃക്കരിപ്പൂര്‍ സ്വദേശി ടി.
സഹലിനാണ് ഓര്‍ഡര്‍ ചെയ്ത ബാഗില്‍ പണവും രേഖകളുമടങ്ങിയ മറ്റൊരു വാലറ്റ് ലഭിച്ചത്. സഹോദരി ഫിസക്ക് വേണ്ടിയാണ് അജിയോ വഴി ലേഡീസ് ബാഗ് ഓര്‍ഡര്‍ ചെയ്തത്.
ലഭിച്ച ബാഗ് തുറന്ന് നോക്കിയപ്പോഴാണ് അതില്‍ മറ്റൊരു ബാഗ് ശ്രദ്ധയില്‍പെട്ടത്. ഇതിനകത്ത് 5000 രൂപ, എ.ടി.എം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ എന്നിവയാണ് ഉണ്ടായിരുന്നത്. സഹല്‍ ചന്തേര പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്.ബി.ഐയുടെ എ.ടി.എം കാര്‍ഡ് വഴിയാണ് ഉടമസ്ഥയുടെ നമ്ബര്‍ ഉള്‍പ്പെടെ ലഭിച്ചത്.
ഇപ്പോള്‍ ഡല്‍ഹിയിലുള്ള യുവതിയെ ബന്ധപ്പെട്ട് പണം അയച്ചശേഷം രേഖകള്‍ കൊറിയറില്‍ അയച്ചുകൊടുത്തു. ഇവര്‍ ഓര്‍ഡര്‍ ചെയ്ത ബാഗ് തിരിച്ചയച്ചപ്പോള്‍ സ്വന്തം ബാഗ് അകപ്പെടുകയായിരുന്നു.
Post a Comment