ചപ്പാരപ്പടവിൽ പുഴ കരകവിഞ്ഞു; ടൗണിലെ കടകൾ വെള്ളത്തിൽ


ചപ്പാരപ്പടവ്: കനത്ത മഴയെ
തുടർന്ന് ചപ്പാരപ്പടവ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലുൾപ്പെടെ വെള്ളം കയറി.ഇന്നലെ പുലർച്ചെ മുതൽ പുഴ കര കവിഞ്ഞു ഒഴുകുകയാണ് ടൗണിൽ വെള്ളം നിറഞ്ഞത്.ഇതോടെ നിരവധി വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിലായി. പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാലാണ് പുഴ കരകവിയുന്നത്. കടകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചതിനാൽ വ്യാപാരികൾക്ക് 
സാമ്പത്തികമായി വൻ നഷ്ടവും സംഭവിച്ചിട്ടുണ്ട്.ബസുകളും വഴി മാറിയാണ് ഓടുന്നത്.

Post a Comment

Previous Post Next Post