സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി



സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവാണ് ഉണ്ടായത്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില  37,040 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4,630 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3,825 രൂപയാണ്.

Post a Comment

Previous Post Next Post