ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

 


തിരുവനന്തപുരം: ബൈക്കപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്.

ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്ബലത്തില്‍കര വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ബൈക്കില്‍ ശ്രീകാര്യത്തു നിന്നും കഴക്കൂട്ടത്തേയ്ക്ക് വരുന്ന വഴിയില്‍ റോഡില്‍ തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ കൃഷ്ണ ഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

Post a Comment

Previous Post Next Post