ആലക്കോട്:മഴ കനത്തതോടെ മലയോര റോഡുകളിൽ അപകടങ്ങളുടെ പ്രളയം. മലയോര ഹൈവേയിൽ കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ.വാഹനാപകടങ്ങളിൽ ഭാഗ്യം കൊണ്ടാണ് യാത്രക്കാർ അടക്കമുള്ളവർ രക്ഷപ്പെട്ടത്. രാവിലെ ആലക്കോട് -അരങ്ങം റേഡിൽ പെട്രോൾ പമ്പിന് മുന്നിൽ അരങ്ങം സ്വദേശിയുടെ കാർ അപകടത്തിൽപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഉച്ചകഴിഞ്ഞ്
ഹൈവേയിലെ മലയോര
അരങ്ങം ജംഗ്ഷനിലും കാർ
അപകടത്തിൽപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട്.സമീപത്തെ കെ. എസ്. രവിയുടെ വീടിന്റെ മതിൽ ഇടിച്ചു
തകർക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിന്റെ ടയർ ഊരിത്തെറിക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിൽ
കാറിടിക്കുകയും ചെയ്തു.ചെറുപുഴ ഭാഗത്ത് നിന്ന് കരുവഞ്ചാലിലേക്ക് പോവുകയായിരുന്ന വൈദികന്റെ കാറാണ് അപകടത്തിൽപ്പെട്ടത്

Post a Comment