സിംഗപ്പൂര്‍ ഓപ്പണ്‍: പി.വി സിന്ധുവിന് കിരീടം

 


സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം.

ചൈനയുടെ വാങ് ജീ യിയെ തകര്‍ത്താണ് സിന്ധുവിന്റെ കിരീട നേട്ടം. മത്സരത്തിലെ ആദ്യസെറ്റ് 21-9ന് സ്വന്തമാക്കി പി.വി സിന്ധു രണ്ടാം സെറ്റ് 21-11 എന്ന സ്കോറിന് നഷ്ടപ്പെടുത്തി. നിര്‍ണായകമായ മൂന്നാം സെറ്റ് 21-15ന് സ്വന്തമാക്കി മത്സരവും കിരീടവും സിന്ധു സ്വന്തമാക്കി. കരിയറില്‍ ഇതാദ്യമായാണ് സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ നേടുന്നത്.


ആദ്യ ഗെയിമില്‍ 12 മിനിറ്റിനുള്ളില്‍ തന്നെ എതിരാളി സിന്ധുവിനോട് അടിയറവ് പറഞ്ഞു. ഇതില്‍ തുടര്‍ച്ചയായ 13 പോയിന്റുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്ന വാങ് ജീ യി സമനില പിടിച്ചു. മൂന്നാം ഗെയിം ഇടവേള സമയത്ത് അഞ്ച് പോയിന്റ് ലീഡ് നേടി സിന്ധു കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. അവസാന നിമിഷം ഒന്ന് പൊരുതി നോക്കിയെങ്കിലും മൂന്നാം ഗെയിം വാങ് ജീ യിക്ക് നേടാനായില്ല.

ശനിയാഴ്ച നടന്ന വനിത സിംഗ്ള്‍സ് സെമി ഫൈനലില്‍ ജപ്പാന്റെ സയേന കവാകാമിയെ 21-15, 21-7 ന് സ്കോറിന് അനായാസം കീഴടക്കിയാണ് സിന്ധു സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലിലേക്ക് കടന്നത്.

Post a Comment

Previous Post Next Post