ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം അര്‍ഹമായത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
3,600 ഓളം സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകള്‍ക്കുള്ള വലിയ അംഗീകാരമാണിതെന്നും 2026 ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയാരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്നു എന്നതിന്റെ തെളിവാണ് ഈ കേന്ദ്ര സര്‍ക്കാര്‍ ബഹുമതി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പല പദ്ധതികളും സമാനതകളില്ലാത്ത കുതിപ്പുണ്ടാക്കാന്‍ നമുക്കായി എന്നും അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment