സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നില്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2603 പേര്‍ക്ക്

 



തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നില്ല. ഇന്നലെ 2,603 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ കൊവിഡ് മൂലം 6 മരണവും സ്ഥിരീകരിച്ചു. ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 746 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.


16.87 ശതമാനമാണ് ടിപിആര്‍. കൊല്ലം 238, പത്തനംതിട്ട 139, ഇടുക്കി 70, കോട്ടയം 255, ആലപ്പുഴ 116, എറണാകുളം 522, തൃശൂര്‍ 138, പാലക്കാട് 98, മലപ്പുറം 63, കോഴിക്കോട് 100, വയനാട് 36, കണ്ണൂര്‍ 62, കാസര്‍കോട് 20 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.


കേരളത്തിലെ കൊവിഡ് കണക്കില്‍ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണ്‍ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം.


 

Post a Comment

Previous Post Next Post