ആലക്കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഓട്ടോ ഡ്രൈവറെ ഇടിച്ച് പരിക്കേൽപ്പിച്ചശേഷം കാർ നിർത്താതെ പോയതായി പരാതി. കരുവഞ്ചാൽ വായാട്ടുപറമ്പ് റോഡ് ജംഗ്ഷനിലെ ഓട്ടോക്കാരൻ (36)ഡ്രൈവർ വിജേഷിനാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് കരുവഞ്ചാൽ ടൗണിൽ വച്ചാണ് സംഭവം. ടൗണിൽ നിന്ന് ഓട്ടോ സ്റ്റാന്റിലേക്ക് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് വന്ന വെള്ള മാരുതി ആൾട്ടോ കാർ വിജേഷിനെ ഇടിച്ചശേഷം
വായാട്ടുപറമ്പ് റോഡിലേക്ക് ഓടിച്ചുപോവുകയായിരുന്നു. കാറിന്റെ സൈഡ് ഗ്ലാസ് നിലത്തുവീഴുകയും ചെയ്തു. അപകടത്തിൽ വിജേഷിന്റെ കൈക്ക് പരിക്കേറ്റു. സംഭവത്തിൽ വിജേഷ് ആലക്കോട് പോലീസിൽ പരാതി നൽകി. കാർ കണ്ടത്താൻ പോലീസ് അന്വേഷണം തുടങ്ങി

Post a Comment