തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ സാധ്യത. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇല്ലെങ്കിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.
6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. മധ്യപ്രദേശിന് മുകളില്‍ ന്യുന മര്‍ദ്ദം നിലനിന്നിരുന്ന ന്യുന മര്‍ദ്ദം ചക്രവാതചുഴിയായി ദുര്‍ബലമായതും മണ്‍സൂണ്‍ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയിരിക്കുന്നതും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദപാത്തി നിലനില്‍ക്കുന്നതിനാലുമാണ് കേരളത്തില്‍ മഴ സാധ്യത ശക്തമായി തുടരുന്നത്. അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Post a Comment