തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴ വിവിധ ജില്ലകളില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 18ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 19ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. അറബിക്കടലിലെ ഇരട്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തമായി തുടരാന്‍ കാരണം. വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് കിഴക്കന്‍ അറബികടലില്‍ സൗരാഷ്ട്ര കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി നിലനില്‍ക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാവാന്‍ സാധ്യതയുണ്ട്.

Post a Comment