ഡബിള്‍ഡെക്കര്‍ ബസ്സുകള്‍ കൂട്ടിയിച്ചു; യുപിയിലെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‍വേയില്‍ 8 മരണം

 


ലക‍്‍നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 8 പേര്‍ മരിച്ചു. പൂര്‍വാഞ്ചല്‍ എക്സ്പ്രസ്‍വേയിലാണ് അപകടം ഉണ്ടായത്.

രണ്ട് സ്വകാര്യ ഡബിള്‍ ഡെക്ക‌ര്‍ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബസ്സിന് പുറകിലേക്ക് മറ്റൊരു ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ലക‍്‍നൗവിലെ ട്രോമ സെന്റിലേക്ക് മാറ്റി. മറ്റുള്ളവരെ ഹൈദ‍ര്‍ഗഡിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബാരാബങ്കിക്ക് സമീപം നരേന്ദ്രപൂര്‍ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Post a Comment

Previous Post Next Post