കണ്ണൂര്‍ : കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ കൃഷിനാശം തുടരുന്നു. ജൂലൈ 11, 12 തീയ്യതികളിലായി 72.33 ലക്ഷം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്.
17.41 ഹെക്ടറില്‍ 371 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.
11.78 ഹെക്ടറിലെ 13,200 വാഴകള്‍ നശിച്ചപ്പോള്‍ 63.86 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഇതില്‍ 7672 കുലക്കാത്ത വാഴയും 5528 കുലച്ച വാഴകളുമാണ്. 251 കര്‍ഷകരെയാണ് ഇത് ബാധിച്ചത്. 0.40 ഹെക്ടറില്‍ 15 കര്‍ഷകരുടെ 116 ടാപ്പ് ചെയ്യുന്ന റബ്ബര്‍ മരങ്ങള്‍ നശിച്ചു. ഇതിലൂടെ 2.32 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 0.08 ഹെക്ടറില്‍ 12 കര്‍ഷകരുടെ 12 കായ്ഫലമുള്ള തെങ്ങുകള്‍ നശിച്ചപ്പോള്‍ 60,000 രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. 35 കര്‍ഷകര്‍ക്ക് 4.50 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 23 കര്‍ഷകരുടെ 0.50 ഹെക്ടറിലെ 35 കവുങ്ങ് നശിച്ചപ്പോള്‍ 11,000 രൂപയുടെ നഷ്ടമുണ്ടായി. 0.45 ഹെക്ടറില്‍ 72 കശുമാവിന്‍ മരങ്ങള്‍ നശിച്ചപ്പോള്‍ 16 കര്‍ഷകര്‍ക്ക് 72,000 രൂപയുടെ നഷ്ടം. ഒരു ഹെക്ടറിലെ മരച്ചീനി നശിച്ചതോടെ 13,000 രൂപയുടെ നഷ്ടമാണ് 18 കര്‍ഷകര്‍ക്കുണ്ടായത്. 0.20 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചപ്പോള്‍ ഒരു കര്‍ഷകന് 9000 രൂപയുടെ നഷ്ടമുണ്ടായി.

Post a Comment