ഓ​ണ​"ക്കോ​ടി' ഒ​രു​ക്കി സ​ർ​ക്കാ​ർ; ബം​പ​ർ വി​ജ​യി​ക്ക് 25 കോ​ടി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഒ​ന്നാം സ​മ്മാ​ന​വു​മാ​യി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഓ​ണം ബം​പ​ർ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തു​ന്നു. ഇ​ത്ത​വ​ണ​ത്തെ ഓ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് 25 കോ​ടി രൂ​പ​യാ​ണ്. ഇ​ത​ട​ക്കം 126 കോ​ടി​യു​ടെ സ​മ്മാ​ന​മാ​ണ് ഈ ​ഓ​ണ​ക്കാ​ല​ത്ത് ല​ഭി​ക്കു​ക.

രാ​ജ്യ​ത്ത് ത​ന്നെ ഒ​റ്റ ടി​ക്ക​റ്റി​ല്‍ ഇ​ത്ര​യും ഉ​യ​ര്‍​ന്ന തു​ക ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ല്‍​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. പോ​യ വ​ർ​ഷം 12 കോ​ടി രൂ​പ​യാ​ണ് തി​രു​വോ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്ന​ത്.

സ​മ്മാ​ന തു​ക ഉ​യ​രു​ന്ന​തി​നൊ​പ്പം ടി​ക്ക​റ്റ് വി​ല​യും ഉ​യ​രും. 300 രൂ​പ​യാ​യി​രു​ന്ന ടി​ക്ക​റ്റി​ന്‍റെ വി​ല ഈ ​ഓ​ണ​ക്കാ​ല​ത്ത് 500 രൂ​പ​യാ​യാ​ണ് ഉ​യ​രു​ക. ജൂ​ലൈ 18-നാ​ണ് ടി​ക്ക​റ്റ് വി​ല്‍​പ്പ​ന ആ​രം​ഭി​ക്കു​ക. സെ​പ്റ്റം​ബ​ര്‍ 18-നാ​ണ് ന​റു​ക്കെ​ടു​പ്പ്.


ഒ​ന്നാം സ​മ്മാ​ന​ക്കാ​ര​നെ കൂ​ടാ​തെ 11 പേ​ർ കൂ​ടി കോ​ടി​പ​തി​ക​ളാ​കും. അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് ര​ണ്ടാം സ​മ്മാ​നം. ഒ​രു കോ​ടി വീ​തം 10 പേ​ര്‍​ക്കാ​ണ് മൂ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ക. ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് വി​ല്‍​ക്കു​ന്ന ഏ​ജ​ന്‍റി​ന് 2.50 കോ​ടി രൂ​പ ക​മ്മീ​ഷ​നാ​യി ല​ഭി​ക്കും.

Post a Comment

Previous Post Next Post