റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ 55 കോടി;പൈതൽമല റോഡിന് 1.25 കോടി രൂപ അനുവദിച്ചു

 


റോഡ് നവീകരണത്തിന് വാര്‍ഷിക പദ്ധതിയില്‍ 55 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കുമായാണ് തുക വകയിരുത്തിയത്. ഇതില്‍ 23 കോടി 2021-22 വാര്‍ഷിക പദ്ധതിയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്കും 32 കോടി നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്കുമാണ് അനുവദിച്ചത്.

ആഗസ്റ്റില്‍ തന്നെ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൈതല്‍മലയിലേക്കുള്ള ജില്ലാ പഞ്ചായത്ത് റോഡായ കുടിയാന്മല- പൊട്ടന്‍പ്ലാവ്-വഞ്ചിയം റോഡും മലയോര മേഖലയിലെ പ്രധാന റോഡായ വീര്‍പ്പാട് കാരാപറമ്ബ് റോഡ് ആറളം ഗ്രാമ പഞ്ചായത്ത് റോഡും മെക്കാഡം ടാര്‍ ചെയ്യാന്‍ ആദ്യഘട്ടത്തില്‍ 1.25 കോടി അനുവദിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post