ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ എടുക്കാതെ രാജ്യത്ത് 4 കോടി പേര്‍

 


രാജ്യത്ത് യോഗ്യരായ 4 കോടി ഗുണഭോക്താക്കള്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ എടുത്തിട്ടില്ലെന്ന് കണക്കുകള്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്.

ഇതുവരെ നല്‍കിയ ഡോസുകളില്‍ 97 ശതമാനവും സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഷോട്ട് ഉറപ്പുവരുത്താന്‍ സ്പെഷ്യല്‍ ഡ്രൈവും നടത്തിയതായി മന്ത്രി സഭയെ അറിയിച്ചു.

രാജ്യത്തുടനീളമുള്ള മുതിര്‍ന്നവര്‍ക്ക് ഇതുവരെ 6.77 കോടി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 60 വയസ്സിന് മുകളിലുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി സൗജന്യമായും, 18 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയും മുന്‍കരുതല്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാക്കി.

18 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ ഉറപ്പുവരുത്താന്‍ 'ആസാദി കാ അമൃത് മഹോത്സവത്തിന്‍്റെ ഭാഗമായി 75 ദിവസത്തെ പ്രത്യേക ഡ്രൈവ് ജൂലൈ 15 മുതല്‍ ആരംഭിച്ചു.

Post a Comment

Previous Post Next Post