കണ്ണൂരില്‍ നിന്ന് പിടികൂടിയത് 38,000 ലിറ്റര്‍ ഡീസല്‍; മാഹിയില്‍ നിന്ന് ഇന്ധനക്കടത്ത് വര്‍ധിക്കുന്നു




കണ്ണൂര്‍: ഇന്ധന വില കുറഞ്ഞതോടെ മാഹിയില്‍ നിന്നുള്ള ഡീസല്‍, പെട്രോള്‍ കടത്ത് വര്‍ധിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം കണ്ണൂരില്‍ നിന്ന് പിടികൂടിയത് 38,000 ലിറ്റര്‍ ഡീസലാണ്.

പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ടാങ്കറുകളില്‍ വന്‍ തോതില്‍ എണ്ണ കടത്തുന്നത്. പെട്രോള്‍ ലിറ്ററിന് കേരളത്തില്‍ 105.84 രൂപയാണെങ്കില്‍ മാഹിയില്‍ 93.78 രൂപയാണ വില. 12.06 രൂപയാണ് വ്യത്യാസം. ഡീസലിന് കണ്ണൂരില്‍ 94.79 രൂപയും മാഹിയില്‍ 83.70 രൂപയാണ് വില.


വിലയിലുള്ള ഈ അന്തരമാണ് എണ്ണ കടത്ത് സജീവമാകന്‍ കാരണം. കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചതിന് പിന്നാലെ പോണ്ടിച്ചേരി സര്‍ക്കാരും നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് മാഹിയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഇടിഞ്ഞത്. പിന്നാലെയാണ് മാഹി കേന്ദ്രീകരിച്ചു എണ്ണ കടത്ത് സംഘങ്ങളും സജീവമായത്. പള്ളൂര്‍, പന്തക്കല്‍, പാറാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും വന്‍ തോതില്‍ എണ്ണ കടത്തുന്നത്. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം കണ്ണൂര്‍ ജില്ലയില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 38000 ലിറ്റര്‍ ഡീസല്‍. 36 ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്ത ഡീസലിന്റെ വിപണി വില. മറ്റ് ജില്ലകളിലും സമാനമായ നിരവധി കേസുകള്‍ ഉണ്ട്.

10000 ലിറ്റര്‍ ഡീസല്‍ മാഹി അതിര്‍ത്തി നടത്തിയാല്‍ ലഭിക്കുക ഒരു ലക്ഷം രൂപക്ക് മുകളിലാണ് . ഈ വന്‍ ലാഭം മുന്നില്‍ കണ്ടാണ് മാഹി കേന്ദ്രരീകരിച്ച്‌ വന്‍ എണ്ണ കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത്. മാഹിയിലെ ചില പമ്ബ് ഉടമകളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ടന്നാണ് സൂചന. മറിച്ചു കടത്തുന്ന എണ്ണയില്‍ ഭൂരിഭാഗവും എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്കാണ് കൊണ്ടു പോകുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post