കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തളിപ്പറമ്ബ് സ്വദേശിക്കെതിരെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
പന്നിയൂര്‍ കാരക്കൊടിയിലെ പുത്തന്‍പുരയില്‍ ഷംസീറിനെയാണ് തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ അറസ്റ്റ് ചെയ്തത്.
37 വയസ്സുകാരനായ ഷംസീര്‍ സ്ഥിരം പ്രതിയാണ്. നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. പെരിങ്ങോം പൊലീസ് പരിധിയില്‍ മോഷണക്കേസും തളിപ്പറമ്ബ് പരിധിയില്‍ അടിപിടി കേസും തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് പരിധിയില്‍ മോഷണം കേസിലും പ്രതിയാണ് ഷംസീര്‍.
തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കാപ്പ ചുമത്തിയത്. ഷംസീര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അറസ്റ്റിലായ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.

Post a Comment