ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടു

 


ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) കൊല്ലപ്പെട്ടു. ജപ്പാനീസ് മാധ്യമങ്ങളാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ജപ്പാന്‍ നഗരമായ നാരയിലെ ഒരു പൊതുവേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ഷിന്‍സോ ആബെയ്ക്ക് വെടിയേൽക്കുകയായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടെയാണ് ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.

Post a Comment

Previous Post Next Post