15 വയസുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്ന യുവാവിന് ലോഡ്ജില്‍ കഴിയാന്‍ ഒത്താശ ചെയ്ത റിസപ്ഷനിസ്റ്റ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

 


തളിപ്പറമ്പ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ വശീകരിച്ചു കൊണ്ടുവന്ന യുവാവിന് ലോഡ്ജ് മുറിയില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്തു കൊടുത്ത ലോഡ്ജ് റിസപ്ഷനിസ്റ്റിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പുതിയ തെരുവിലെ രാജേഷ് റസിഡന്‍സിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂര്‍ കണ്ണോംത്തുംചാലിലെ ലയാന്‍ പീറ്ററെ (64) യാണ് തളിപ്പറമ്ബ് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഏ വി ദിനേശ് അറസ്റ്റ് ചെയ്തത്.

സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 15 കാരിയെ ഇക്കഴിഞ്ഞ ജൂണ്‍ 25നാണ് കാണാതായത്. മാതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും പോക്‌സോ നിയമപ്രകാരവും കേസില്‍ തിരുവനന്തപുരം കുളത്തൂര്‍മല കാട്ടാക്കട സ്വദേശി എസ് എസ് ജിതീഷിനെ(22) തളിപ്പറമ്ബ് ബെഗ്‌ളൂരുവില്‍ വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. യുവാവിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വീടിന് സമീപത്തെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ ശേഷം വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ മാതാവ് പരാതി നല്‍കിയത്.

വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി വളപട്ടണം റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് എത്തിയിരുന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് വഴിതിരിവിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തളിപ്പറമ്ബ് കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post