ആലക്കോട്:ആലക്കോട് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് സമീപത്ത് താമസിക്കുന്ന നാല് കുടുംബങ്ങൾ അപകട ഭീതിയിലായി.
ചുണ്ടപ്പറമ്പ് വെള്ളാട് റോഡിൽ തുരുമ്പി
ട്രാൻസ്ഫോർമറിന് സമീപമാണ് അപകടാവസ്ഥ.റോഡിന്റെ കരിങ്കൽ പാർശ്വഭിത്തിയാണ് അപകടകരമായ നിലയിൽ ഇടിഞ്ഞത്. മഞ്ഞുമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളിൽ നിന്നുള്ള ടോറസ് വാഹനങ്ങൾ കടന്നുപോകുന്നതിനും വണ്ടി ചിലർ അധികൃതരുടെ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിക്കുകയും ഓവുചാൽ അടയ്ക്കുകയും ചെയ്തതിനെത്തുടർന്ന് മഴവെള്ളം
ഒഴുകിപ്പോകാൻ കഴിയാതെ റോഡിൽ കെട്ടി നിന്നതാണ് പാർശ്വഭിത്തി ഇടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസമാണ് ക്വാറി
വാഹനങ്ങൾക്ക് വേണ്ടി ജെ.സി.ബി ഉപയോഗിച്ച് റോഡിൽ അനധികൃത പ്രവൃത്തികൾ നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് റോഡിന്റെ
പാർശ്വഭിത്തി ഇടിഞ്ഞത്. ക്വാറികളിൽ നിന്ന് അമിതഭാരം കയറ്റിയുള്ള ടോറസ് ലോറികൾ ഇടതടവില്ലാതെ കടന്നു പോകുന്നതും റോഡ് തകർച്ചക്ക് കാരണമായിട്ടുണ്ട്. റോഡിന് താഴെ
യായി താമസിക്കുന്ന കിഴക്കേടത്ത് കുന്നേൽ സജി, കിഴക്കേടത്ത് കുന്നേൽ രവീന്ദ്രൻ, പറക്കുന്നത്കുടി ജോസ്, കൈതവളപ്പിൽ വിജേഷ് എന്നിവരുടെ വീടുകളാണ് ഇതോടെ അപകടാവസ്ഥയിലായത്. മഴ ശക്തമാകുന്നതോടെ കരിങ്കൽ ഭിത്തി
ഇനിയും ഇടിയുമെന്ന സ്ഥിതിയായതോടെ ഏറെ ഭീതിയിലാണ് സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങൾ വീടുകളിൽ കഴിയുന്നത്.തങ്ങൾ നേരിടുന്ന അപകടാവസ്ഥ ചൂണ്ടിക്കാട്ടി
പൊതുമരാമത്ത് വകുപ്പ് അധികൃതർക്കും റവന്യൂ പോലീസ് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ് ഇവർ
Post a Comment