13,000 കടന്നു; രാജ്യത്ത് കൊവിഡ് കൂടുന്നു

 


രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,216 പേർക്കാണ് രാജ്യത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 23 പേർ പുതുതായി മരണത്തിന് കീഴടങ്ങി. 8148 പേരാണ് രോഗമുക്തി നേടിയത്. അതേസമയം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 68,108 ആയി ഉയർന്നു. പ്രതിദിന പോസിറ്റീവിറ്റി 2.73% ആയി. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 4000ത്തിൽ അധികം പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

Previous Post Next Post