കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. KSEB ജീവനക്കാര്‍ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്കിൽ യാത്ര ചെയ്തിരുന്ന അർജുന്റെ തലയിലേക്ക് വീഴുകയായിരുന്നു. സുരക്ഷയില്ലാതെയാണ് പോസ്റ്റ് മുറിച്ചതെന്നും KSEB ജീവനക്കാരുടെ അനാസ്ഥയാണെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.

Post a Comment