തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദങ്ങള്‍ ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പുതിയതുണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്. ഇപ്പോഴത്തെ രോഗവ്യാപനം ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു.
സ്കൂളുകള്‍ തുറന്നതും ഉപതെരഞ്ഞെടുപ്പ് നടന്നതും കാരണം കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. നിലവിലെ സാഹചര്യം ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment