ബഫർസോൺ പ്രഖ്യാപനത്തിനെതിരേ കർഷകപ്രകടനവും ധർണയും നാളെ

 


ആലക്കോട് : കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരംതേടി ആലക്കോട്ട് ചൊവ്വാഴ്ച കർഷകർ പ്രകടനവും ധർണയും നടത്തും.

ബഫർസോൺ പ്രഖ്യാപനത്തിനെതിരേയും നൂറുകണക്കിന്‌ കർഷകർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന 400 കെ.വി. വൈദ്യുതലൈൻ കാർഷിക മേഖലയ്ക്കുണ്ടാക്കിയ ഭീഷണി, വന്യമൃഗശല്യം, കാർഷിക ഉത്‌പന്ന വിലയിടിവ് എന്നീ പ്രശ്നങ്ങളുടെ പരിഹാരം ആവശ്യപ്പെട്ടുമാണ് പ്രകടനവും ധർണയും. കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി ആലക്കോട് കൃഷിഭവനിലേക്ക് നടത്തുന്ന പ്രകടനത്തിലും ധർണയിലും മലയോരത്തെ എ.കെ.സി.സി. ശാഖകളിൽനിന്നുള്ള കർഷകർ പങ്കെടുക്കും.

എ.കെ.സി.സി. അതിരൂപതാ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ധർണ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാനത്ത് വടക്കേയറ്റംമുതൽ തെക്കേയറ്റംവരെ നൂറുകണക്കിന് ചെറുപട്ടണങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഇത് ഇല്ലാതാക്കുമെന്ന് എ.കെ.സി.സി. ആരോപിച്ചു.

Post a Comment

Previous Post Next Post