അഗ്നിപഥ് പ്രക്ഷോഭം: കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകില്ല


തിരുവനന്തപുരം ∙ അഗ്നിപഥിനെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി റെയിൽവേ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം, തമി‌ഴ്‌നാട്ടിലെ നാഗർകോവിൽ എന്നിവയുൾപ്പെടെ പ്രധാന സ്റ്റേഷനുകളിലാണു പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നത് നിർത്തിയത്.
ജൂൺ 20ന് വൈകിട്ട് 6 മണി വരെയാണു പ്ലാറ്റ്ഫോം ടിക്കറ്റ് നിരോധനം. തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചെന്ന സമൂഹമാധ്യമ പ്രചാരണത്തെ തുടർന്ന്, അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണു നടപടി. യാത്രാസൗകര്യം ആവശ്യമായവർക്ക് എസ്കോർട്ട് സംവിധാനം ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു.

Post a Comment

Previous Post Next Post