വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായി

 

മഹാബലിപുരം: തെന്നിന്ത്യന്‍ സിനിമാതാരങ്ങളായ നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം.

സിനിമ രംഗത്തെ പ്രമുഖരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.

വിവാഹ ദിവസത്തില്‍ തമിഴ്‌നാട്ടിലെ അനാഥ മന്ദിരങ്ങളിലെ 15000 അധികം കുട്ടികള്‍ക്ക് ഇരുവരും സദ്യയൊരുക്കി.

തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളാകും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകും. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. താരത്തില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Post a Comment

Previous Post Next Post