സംസ്ഥാനത്ത് ചെള്ളു പനി മരണം

 




തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളു പനി മരണം. തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശി സുബിതയാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഒരു വിദ്യാര്‍ത്ഥിനി ചെള്ള് പനി ബാധിച്ച്‌ മരിച്ചിരുന്നു.

വൃക്കരോഗിയായ സുബിത കഴിഞ്ഞ ഒരാഴ്ച തമിഴ്നാട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സുബിത മരണപ്പെട്ടത്. ചെള്ളു പനിയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ പരിസര പ്രദേശത്തുള്ളവര്‍ക്കോ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post