മലയോരത്തിന്റെ ഉറക്കം കെടുത്തി കര്‍ണ്ണാടകത്തിന്റെ ബഫര്‍സോണ്‍;എരിയല്‍ ലൈന്‍ നോക്കുകയാണെങ്കില്‍ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവില്‍, ഏരുവേശ്ശി തുടങ്ങി നിരവധി പഞ്ചായത്തുകൾ

 


ആലക്കോട് : വനമേഖലകളോടു ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍സോണ്‍ പരിധിയില്‍ വരുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലയോരമേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങള്‍ ആശങ്ക ഉയരുന്നതിനിടയില്‍ കര്‍ണ്ണാടകയുടെ ബഫര്‍സോണ്‍ കൂടുതല്‍ ടെൻഷൻ വര്‍ദ്ധിപ്പിക്കുന്നു.

കര്‍ണ്ണാടകത്തിലെ തലക്കാവേരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള കുടക് റിസര്‍വ്വ് ഫോറസ്റ്റ് കേരളത്തിന്റെ വനമേഖലയുമായി ചേര്‍ന്ന് കിടക്കുന്നതാണ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ രാജപുരം, കാനംവയല്‍, പുളിങ്ങോം, രാജഗിരി, ജോസ്ഗിരി, മാമ്ബൊയില്‍, ചീക്കാട്, മഞ്ഞപ്പുല്ല്, കരാമരംതട്ട്, പൊട്ടന്‍പ്ലാവ്, തുടങ്ങിയ പ്രദേശങ്ങളൊക്കെ കേരള കര്‍ണ്ണാടക വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങളാണ്.

കരാമരംതട്ട് ഡിവിഷനു കീഴിലുള്ള കേരളത്തിന്റെ വനവിസ്തൃതി ആയിരത്തിലധികം ഹെക്ടര്‍ വരും. കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതല്‍മലയും ഇതില്‍പെടും.

കേരളത്തിന്റെ വനപ്രദേശത്ത് വന്യജീവികളെത്തുന്നത് കുടക് റിസര്‍വ്വ് വനത്തില്‍ നിന്നുമാണ്. കുടക് വനാതിര്‍ത്തിയില്‍ നിന്നും എരിയല്‍ ലൈന്‍ നോക്കുകയാണെങ്കില്‍ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവില്‍, ഏരുവേശ്ശി തുടങ്ങി നിരവധി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങളെ ബഫര്‍സോണ്‍ ബാധിക്കുമെന്നുറപ്പാണ്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട സ്ഥലങ്ങള്‍ ഇപ്പോള്‍ ബഫര്‍സോണിന്റെ പരിധിയില്‍ വന്നിട്ടില്ല എന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഡ്വ. സജീവ് ജോസഫ് എം.എല്‍.എയെ അറിയിച്ചതിലാണ് നാട്ടുകാരുടെ ആശ്വാസം.

Post a Comment

Previous Post Next Post