കാർത്തികപുരം ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്


ആലക്കോട് : കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ പഞ്ചായത്ത് 4.10 കോടി രൂപ ചെലവിൽ പണിത ബഹുനില കെട്ടിടസമുച്ചയം 20-ന് രാവിലെ 10-ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും.

സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷതവഹിക്കും. സയൻസ് ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനംചെയ്യും. 28 ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്, 
1962-ൽ തുടങ്ങിയ സ്കൂൾ 1978-ൽ ഹൈസ്കൂളായും 2007-ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.

Post a Comment

Previous Post Next Post