ഡല്‍ഹി: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്‌ളാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്നവയുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം.
ചെവിത്തോണ്ടികള്‍, സ്ട്രോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഈമാസം 30-നുശേഷം നിരോധിക്കും. മന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്ര മലിനീകരണബോര്‍ഡാണ് പട്ടിക തയ്യാറാക്കിയത്. നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.
ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ വില്‍ക്കുന്നവര്‍, ഇ-കോമേഴ്സ് കമ്ബനികള്‍, പ്ലാസ്റ്റിക് അസംസ്‌കൃതവസ്തു നിര്‍മാതാക്കള്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
Post a Comment