കുറ്റിക്കോലിൽ ബസ്സപകടത്തിൽ ശ്രീകണ്ഠാപുരം സ്വദേശിനി മരിച്ചു;ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ് ആണ് മരിച്ചത്

 


കുറ്റിക്കോലിൽ ബസപകടത്തിൽ മരിച്ചത് ശ്രീകണ്ഠാപുരം സ്വദേശിനി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ജോബിയാ ജോസഫ് ആണ് ബസിനടിയിൽ കുടുങ്ങി മരിച്ചത് .തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post