ഇ​രി​ട്ടി​ നഗരത്തിൽ ഇന്നു മു​ത​ല്‍ ഗതാഗത പരിഷ്കരണം



ഇരിട്ടി: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തത​ട​സം പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ശാ​സ്ത്രീ​യ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ഇ​രി​ട്ടി ന​ഗ​ര​സ​ഭ.

ഗ​താ​ഗ​ത​ക്കുരു​ക്കും വാ​ഹ​ന പാ​ര്‍​ക്കിം​ഗും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ര്‍​പ്പെ​ടു​ത്താ​ന്‍ തി​രു​മാ​നി​ച്ചു. ഇ​രി​ട്ടി പ​ഴ​യ​പാ​ലം പ​ള്ളി പ​രി​സ​ര​ത്ത് സ​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ര്‍​ക്ക് പാ​ര്‍​ക്കിം​ഗ് ഏ​രി​യയായി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇന്നു മു​ത​ല്‍ നി​ശ്ചി​ത തു​ക ഫീ​സ് ഈ​ടാ​ക്കി വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​തി​ലൂ​ടെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​രം കാ​ണാ​നാ​കുമെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ്ര​തീ​ക്ഷ.അ​ന​ധി​കൃ​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യി നാളെ മു​ത​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മം സെ​ക്ഷ​ന്‍ 122പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ശ്രീ​ല​ത​യും ഇ​രി​ട്ടി ആ​ര്‍​ടി​ഒ എ.​സി. ഷീ​ബ​യും അ​റി​യി​ച്ചു.

Post a Comment

Previous Post Next Post