തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക്.യോഗ്യത നേടി വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി

 



ആലക്കോട്: തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക്.യോഗ്യത നേടി വായാട്ടുപറമ്പ് സെന്റ് ജോസഫ്  ഹയർസെക്കണ്ടറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ് മരിയ റിജോഷ് മലയോരത്തിന്റെ അഭിമാനമായി.ഹൈദരാബാദിൽ കഴിഞ്ഞ ദിവസം നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഒക്ടോബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.2019ൽ റുമേനിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച് ഏഴാംസ്ഥാനം നേടിയിരുന്നു. സംസ്ഥാന തലത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ചാമ്പ്യനാക്കുന്നത്.ആലക്കോട്ടെ വ്യാപാരി വായാട്ടുപറമ്പ്  തേരാംകുടി റിജോഷിന്റെയും അനിതയുടെയും മകളാണ് ക്രിസ്റ്റ് മരിയ.

Post a Comment

Previous Post Next Post