വിദ്യാര്‍ഥിനിയെ വെട്ടിക്കൊല്ലാന്‍ ശ്രമം:പ്രതി കൈ ഞരമ്ബ്‌ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു

 


നാദാപുരം: പട്ടാപ്പകല്‍ സംസ്‌ഥാന പാതയില്‍ വിദ്യാര്‍ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം കൈഞരമ്ബ്‌ മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍.

പേരോട്‌ തട്ടില്‍ അലിയുടെ മകള്‍ നയീമ(20)ക്കാണ്‌ പരുക്കേറ്റത്‌. അക്രമി മൊകേരി മുറവശേരി സ്വദേശി എച്ചിറോത്ത്‌ റഫ്‌നാസി(23)നെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കഴുത്തിലടക്കം ശരീരഭാഗങ്ങളില്‍ വെട്ടേറ്റ നയീമ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്‌.

കല്ലാച്ചിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തില്‍ ബിരുദ വിദ്യാര്‍ഥിനിയായ നയീമ ക്ലാസിനുശേഷം മടങ്ങുന്നതിനിടെ വീടിനു സമീപമാണ്‌ ആക്രമണത്തിനിരയായത്‌. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണ്‌ സംഭവം. ശരീരമാസകലം വെട്ടേറ്റ നയീമയെ നാട്ടുകാര്‍ ആദ്യം വടകര സഹകരണ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നയീമയെ വെട്ടിയശേഷം റഫ്‌നാസ്‌ കൈഞരമ്ബു മുറിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച ഇയാള്‍ക്കു നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. റഫ്‌നാസ്‌ അപകടനില തരണം ചെയ്‌തതായി പോലീസ്‌ പറഞ്ഞു.

പ്ലസ്‌ ടു മുതല്‍ ഒരുമിച്ച്‌ പഠിച്ചവരാണ്‌ ഇരുവരും. കല്ലാച്ചിയിലെ റെഡിമെയ്‌ഡ്‌ കടയില്‍ ജോലി ചെയ്ുയകയാണ്‌ റഫ്‌നാസ്‌. പ്രണയ നൈരാശ്യമാണ്‌ കൃത്യത്തിനു കാരണമെന്നു യുവാവ്‌ പോലീസിനോടു പറഞ്ഞു. വെട്ടാനുപയോഗിച്ചതെന്നു കരുതുന്ന കൊടുവാള്‍ നയീമയുടെ വീടിനു സമീപത്തുനിന്ന്‌ നാദാപുരം പോലീസ്‌ കണ്ടെടുത്തു. നാദാപുരം ഡി.വൈ.എസ്‌.പി: ടി.പി ജേക്കബ്‌, സി.ഐ: ഫായിസ്‌ അലി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി.

Post a Comment

Previous Post Next Post