ആലക്കോട് പാത്തൻപാറ സ്വദേശിയായ യുവ സൈനികൻ മരിച്ചു; സംസ്കാരം നാളെ

 



ആലക്കോട്: രോഗബാധിതനായി പൂനെയിൽ ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു.പാത്തൻപാറയിലെ പരേതനായ കണിച്ചുകാട്ട് കുര്യന്റെ മകൻ ജോർജ് (30) ആണ് മരിച്ചത്.ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. പൂനെയിലെ മിലിട്ടറി ഹോസ്പിറ്റലിൽ മജ്ജമാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ നടത്തിവരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം.സംസ്കാരം നാളെ 4 മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് പള്ളിയിൽ. കൊച്ചുവേലിക്കകത്ത് കുടുംബാംഗം ലിസമ്മയാണ് മാതാവ്. സഹോദരങ്ങൾ: അനു(ചാലക്കുടി) അപർണ്ണ. വലിയൊരു  സൗഹൃദവലയത്തിന് ഉടമയായിരുന്ന ജോർജിന്റെ  വേർപാട് ഉറ്റവരെയും സുഹൃത്തുക്കളെയും 
പാത്തൻപാറ ഗ്രാമത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി. 

Post a Comment

Previous Post Next Post