കുന്നുംകൈ പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു; അപകടത്തിൽ ഒരാൾ മരിച്ചു

 



കുന്നുംകൈ :  പരപ്പച്ചാലിൽ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി  തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന ക്ലീനർ മരിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

പാലക്കാടു നിന്നും നീലേശ്വരം വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് സിമൻ്റുമായി പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽ പെട്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.





Post a Comment

Previous Post Next Post