'കുട്ടിക്ക് ഫുള്‍ ടിക്കറ്റ് വേണമെന്ന് പറഞ്ഞ് ഇറക്കിവിട്ടു'; കെഎസ്‌ആര്‍ടിസിക്കെതിരേ പരാതി

 


കണ്ണൂര്‍: ഏഴാം ക്ലാസുകാരനായ കുട്ടിയെ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് റോഡില്‍ ഇറക്കിവിട്ടതിനെതിരെ പിതാവിന്‍്റെ പരാതി.

അധ്യാപകന്‍ കൂടിയായ പിലാത്തറ സ്വദേശി പി രമേശനാണ് കെ.എസ്.ആര്‍.ടി.സിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഫുള്‍ടിക്കറ്റ് വേണമെന്നും പിലാത്തറയില്‍ സ്റ്റോപ്പ് ഇല്ലെന്നും പറഞ്ഞ് ഇറക്കിവിട്ടെന്നാണ് പരാതി. മാങ്ങാട്ടുപറമ്ബ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ എം നിരഞ്ജനാണ് ഈ അവസ്ഥയുണ്ടായത്. അധ്യാപകരായ പി.രമേശന്റെയും സില്‍ജയുടെയും മകനാണ്. ഇതുസംബന്ധിച്ച്‌ പരിയാരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പി.രമേശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post