കണ്ണൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ ജില്ലയില്‍ വിപുലമായ സൗകര്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്.
കളക്ടറേറ്റിലെ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസുള്‍പ്പെടെ ഒമ്ബതു കേന്ദ്രങ്ങളിലാണ് അതിക്രമങ്ങളെപ്പറ്റി പരാതിപ്പെടാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്.
സര്‍ക്കാരിന് കീഴില്‍ കളക്ടറേറ്റിലെ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് (8281999064), 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നകൂത്തുപറമ്ബിലെ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ (7306996066), തലശ്ശേരി ഗവ. മഹിളാ മന്ദിരം (04902321511), എന്‍ജിഒകളായ തളാപ്പിലെ ഹൃദയാരാം സര്‍വീസ് പ്രൊവൈഡിങ് സെന്റര്‍ (9447278001), പഴയങ്ങാടി ശാസ്ത (8075466112), പള്ളിക്കുന്നിലെ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (9497838063), ചാലോട് പീപ്പിള്‍ ആക്ഷന്‍ ഫോര്‍ കമ്യുണിറ്റി എംപവര്‍മെന്‍റ് (9946678858), തലശ്ശേരി ടിഎസ്‌എസ് (04902342270), മേലെ ചൊവ്വയിലെ ഐആര്‍പിസി (9061462985) എന്നിവിടങ്ങളിലാണ് പരാതികള്‍ നല്‍കാനാകുക.
ഏതു സമയത്തും സ്ത്രീകള്‍ക്ക് പരാതികളുമായി വനിതാ ശിശുവികസന വകുപ്പിനെ സമീപിക്കാം. ഭാവത്തിലോ തൊഴില്‍സ്ഥലങ്ങളിലോ പൊതുയിടങ്ങളിലോ സ്ത്രീകള്‍ അതിക്രമം നേരിടുകയാണെങ്കില്‍ ഉടന്‍ പരാതി നല്‍കാവുന്നതാണ്. നേരിട്ടോ ഫോണ്‍വഴിയോ ഇ മെയില്‍ വഴിയോ പരാതി നല്‍കാം. ഒന്നര വര്‍ഷത്തിനിടെ 1902 സ്ത്രീകളാണ് കണ്ണൂര്‍ ജില്ലയില്‍ ഈ സേവനം പ്രയോജനപ്പെടുത്തിയത്. 2021ല്‍ 1288 പേരാണ് പരാതി നല്‍കിയത്. ഈ വര്‍ഷം ഇതുവരെ 614 പേര്‍ പരാതികളുമായെത്തി. ഗാര്‍ഹിക അതിക്രമപരാതികളായിരുന്നു ഏറെയും. പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ വനിതാ സംരക്ഷണ ഓഫീസര്‍ അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കും.

Post a Comment