മത്സ്യ ലഭ്യത കുറഞ്ഞു; മീൻ വില കുതിച്ചുയരുന്നു

 


സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം നിലവിൽ വന്നതുകൊണ്ടും മത്സ്യലഭ്യത കുറഞ്ഞതുമാണ് വില കൂടാൻ കാരണം. നെയ്മീന് ഇപ്പോൾ കിലോയ്ക്ക് 1350 രൂപ മുതലാണ് വില. ട്രോളിങ് നിരോധനത്തിന് മുമ്പ് 900-1000 രൂപയായിരുന്നു നെയ്മീന് വില. നാടൻ മത്തിയ്ക്ക് കിലോയ്ക്ക് 200 രൂപ മുതലാണ് വില. അയല ചെറുതാണെങ്കിൽ 200 രൂപ മുതലും വലുതാണെങ്കിൽ 300 രൂപ മുതലുമാണ് വില. ചൂരയുടെ വില കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്.

Post a Comment

Previous Post Next Post