അസമില്‍ പ്രളയക്കെടുതി അതിരൂക്ഷമായി തുടരുന്നു. 4 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 121 ആയി. രണ്ടര ലക്ഷത്തോളം പേര്‍ ക്യാമ്പുകളില്‍ തുടരുകയാണ്. 28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം ആയിരുന്നു. ഇരു സംസ്ഥാനങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്.

Post a Comment