ശ്രീകണ്ഠപുരം: വാര്‍ഷിക പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് ഇടതുപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.
2022 -23 വാര്‍ഷിക പദ്ധതിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ അന്തിമരൂപം നല്‍കിയെന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്. പ്രതിഷേധത്തിന് സാജു ജോസഫ്, ജോസ് സെബാസ്റ്റ്യന്‍, ഷീബ ജയരാജന് എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 19ന് ഇറക്കിയ മാനദണ്ഡത്തില്‍ മേയ് 12 മുതല്‍ 25 വരെ ഗ്രാമസഭകള്‍ വിളിച്ച് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, നടുവില്‍ പഞ്ചായത്തില്‍ ഒരുഗ്രാമസഭ പോലും ചേരാതെയാണ് ജൂണ്‍ ഒന്നിന് വികസന സെമിനാര്‍ മാത്രം നടത്തി പദ്ധതിക്ക് രൂപം നല്‍കിയത്. ഈ കാരണത്താല്‍ പുതിയ വാര്‍ഷിക പദ്ധതിക്ക് ജില്ല പ്ലാനിങ് കൗണ്‍സിലില്‍ അംഗീകാരം ലഭിക്കില്ല.
മാത്രമല്ല നടുവില്‍ പഞ്ചായത്തിലെ പല പദ്ധതികളും ഇക്കാരണത്താല്‍ നടപ്പാക്കാന്‍ സാധിക്കാതെ വരും. ഈ സാഹചര്യത്തിലാണ് ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
മുന്‍ പഞ്ചായത്തംഗം പരാതി നല്കി
ഗ്രാമസഭകള്‍ ചേരാതെ വികസന സെമിനാര്‍ നടത്തിയ ഭരണസമിതി തീരുമാനത്തിനെതിരെ മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയുമായ ജേക്കബ് മാത്യു ജില്ല പ്ലാനിങ് ഓഫിസര്‍ക്ക് പരാതി നല്കി.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും വര്‍ക്കിങ് ഗ്രൂപ് യോഗങ്ങള്‍ ചേരാതെയാണ് സെമിനാര്‍ നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ വികസന സെമിനാറും പദ്ധതി രൂപരേഖയും റദ്ദ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post a Comment