കണ്ണൂർ : കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ 436 വാഹനങ്ങൾ ലേലം ചെയ്യുന്നു. കേരള പോലീസ് ആക്ട് 56 വകുപ്പ് പ്രകാരം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം.
എം.എസ്.ടി.സി. ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ വെബ്സൈറ്റായ www.mstcecommerce.com മുഖേന 21-നാണ് ഇ-ലേലം. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എം.എസ്.ടി.സി. ലിമിറ്റഡ് വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-ലേലത്തിൽ ഓൺലൈനായി പങ്കെടുക്കാം. ഇത്തരം വാഹനങ്ങൾ പോലീസ് സ്റ്റേഷനുകളിലും ചക്കരക്കൽ പോലീസ് ഡമ്പിങ് യാർഡിലും സൂക്ഷിച്ചിരിക്കയാണ്.
ലേലത്തിനുവെച്ച വാഹനങ്ങൾ
മോട്ടോർ സൈക്കിൾ-317, സ്കൂട്ടർ-51, കാർ-16, ഓട്ടോറിക്ഷ-27, ഗുഡ്സ്-9, ടിപ്പർ/മിനി ലോറി-8, ഒമ്നി വാൻ-5, ബൊലേറോ -1
Post a Comment