വമ്പൻ അപ്ഡേറ്റ്, പിരീഡ് ട്രാക്കിങ് ടൂളുമായി വാട്സാപ്പ്!

 


സ്ത്രീകൾക്ക് ആർത്തവചക്രം ട്രാക്ക് ചെയ്യാൻ കഴിയുന്ന അപ്ഡേഷനുമായി വാട്സാപ്പ്. സ്ത്രീ ശുചിത്വ ബ്രാൻഡായ സിറോണയാണ് വാട്സാപ്പിൽ 'പിരീഡ് ട്രാക്കർ' പുറത്തിറക്കിയിരിക്കുന്നത്. ആർത്തവം ട്രാക്ക് ചെയ്യാനായി 9718866644 എന്ന സിറോണ വാട്സാപ്പ് നമ്പറിലേക്ക് ‘ഹായ്’ അയച്ചാൽ മതി. സ്ത്രീകൾക്ക് ആർത്തവത്തെ കുറിച്ച് ഒരു ടാബ് സൂക്ഷിക്കാനാകും. സ്ത്രീകളുടെ ദിനചര്യയിൽ മാറ്റം കൊണ്ടുവരാൻ ഈ സാങ്കേതിക വിദ്യ സഹായിക്കും.


▶ 9718866644 എന്ന നമ്പരിലേക്ക് ‘Hi’ അയക്കുക

▶ സിറോണ ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് ലഭിക്കും

▶ മറുപടിയായി ‘പിരിഡ് ട്രാക്കർ’ എന്ന് മെസേജ് ചെയ്യുക

▶ നിങ്ങളുടെ പിരീഡ് വിശദാംശങ്ങൾ നൽകുക

▶ പിന്നാലെ നിങ്ങളുടെ അണ്ഡോത്പാദന വിശദാംശങ്ങൾ, ഫെർടൈൽ വിൻഡോ, അടുത്ത പിരീഡ്, അവസാന പിരീഡ് എന്നിവ പോലുള്ള വിശദാംശങ്ങൾ സിറോണ ഉപയോക്താക്കൾക്ക് ലഭ്യമാക്കും

Post a Comment

Previous Post Next Post