വന്യമൃഗ ശല്യം തടയാന്‍ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു

 


കണ്ണൂര്‍; ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വന്യമൃഗ ശല്യം തടയാന്‍ കേരള വനംവകുപ്പുമായി ബന്ധപ്പെട്ട ഫെന്‍സിംഗിന്റെ അറ്റകുറ്റപണിക്ക് ഗ്രാമപഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതായി കണ്ണൂര്‍ ഡിഎഫ്‌ഒ അറിയിച്ചു.

ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ കെ.പി. മോഹനന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം. വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ . പ്രകാശന്‍, എംപിമാരുടെയും എംഎല്‍എമാരുടെയും പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post