കുറുമാത്തൂർ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണമാല കവർന്ന പ്രതി പിടിയിൽ

 


കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്ന പ്രതി പിടിയിൽ .വളക്കൈയിലെ എം അബ്ദുൽ ജബ്ബാറിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത് .ഇന്നലെ ഉച്ചയോടെയാണ് കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നത് .



കീരിയാട് ബാവുപ്പറമ്പിലെ ‘ തളിയൻ വീട്ടിൽ കാർത്യായനി (78) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വീട്ടിൽ വെള്ളം ചോദിച്ചാണ് ജബ്ബാർ എത്തിയത് . വെള്ളം എടുക്കാൻ പോകവെ പിറകിൽ നിന്ന് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ മാലയുമായി രക്ഷപ്പെടുകയായിരുന്നു.മൂന്നര മണിയോടെ മകൻ സജീവൻ എത്തിയപ്പോഴാണ് അവശനിലയിൽ വീണുകിടക്കുന്ന കാർത്യായനിയെ കണ്ടത്.ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

Post a Comment

Previous Post Next Post