ന്യൂഡല്‍ഹി: രാജ്യത്ത് വിമാന യാത്രാ നിരക്ക്കുത്തനെ കൂടും. പൊതുമേഖല എണ്ണകമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില കൂട്ടിയ സാഹചര്യത്തിലാണ് ഇത്.15 ശതമാനം നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. നിരക്ക് വര്‍ധന അനിവാര്യമാണെന്ന് മറ്റ് കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിമാന ഇന്ധനനിരക്കില് 120 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. രൂപയുടെ മൂല്യമിടിഞ്ഞതും വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും വിമാനകമ്പനികള്‍ പറയുന്നു.
കോവിഡിനുശേഷം വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിച്ചുവരുമ്പോഴാണ് യുക്രെയ്നിലെ യുദ്ധം മൂലം ഇന്ധനവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്. വിമാനടിക്കറ്റിന്റെ 30 മുതല്‍ 40 ശതമാനം വരെയുള്ള തുക ഇന്ധനത്തിന് മാത്രം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നു വിമാനകമ്പനികള്‍ പറയുന്നു.
Post a Comment