ജില്ലയിൽ കോ​ര്‍​ബി വാ​ക്‌​സി​നേ​ഷ​ന്‍ ഊ​ര്‍​ജി​ത​മാ​ക്കും

 


ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ 12നും 14​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലെ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.

ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വാ​ക്‌​സി​ന്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗം തീ​രു​മാ​നി​ച്ചു.

ഈ ​വി​ഭാ​ഗ​ത്തി​ലെ വാ​ക്‌​സി​നേ​ഷ​ന്‍ ശ​ത​മാ​നം ഏ​റെ​ക്കുറ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​തി​നാ​യി സ്‌​കൂ​ള്‍ അ​ധി​ക്യ​ത​ര്‍​ക്ക് പ്ര​ത്യേ​ക നി​ര്‍​ദേ​ശം ന​ല്‍​കും. അ​ത​ത് സ്‌​കൂ​ളു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്‌​കൂ​ളു​ക​ളി​ല്‍ വാ​ക്‌​സി​ന്‍ ക്യാ​മ്ബു​ക​ള്‍ ന​ട​ത്തും. കോ​ര്‍​ബി വാ​ക്‌​സി​നാ​ണ് ഈ ​പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്.

ര​ക്ഷി​താ​ക്ക​ളി​ലെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തും. പിടിഎ ​യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ചുചേ​ര്‍​ക്കും. വാ​ക്‌​സി​ന്‍ സം​ബ​ന്ധി​ച്ച്‌ സ്‌​കൂ​ളു​ക​ളി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കെ.​ബി​ന്ദു അ​റി​യി​ച്ചു. വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നാ​രാ​യ​ണ നാ​യ്ക്ക്, ആ​ര്‍ സി ​എ​ച്ച്‌ ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​ബി സ​ന്തോ​ഷ്, ഡിഎംഒ (​ഐഎ​സ്‌എം) ​ഡോ. മാ​ത്യൂ​സ് പി. ​കു​രു​വി​ള, ഡി​പി​എം ഡോ. ​പി.​കെ. അ​നി​ല്‍​കു​മാ​ര്‍ മ​റ്റ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Post a Comment

Previous Post Next Post