ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടാത്തതിൽ പ്രതിഷേധിച്ച് എംപിയുടെ കൽപ്പറ്റയിലെ ഓഫീസിലേക്ക് SFI പ്രതിഷേധ മാർച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറിയ SFI പ്രവർത്തകർ സ്റ്റാഫിനെ മർദ്ദിച്ചെന്നും ഓഫീസിലെ സാധനങ്ങൾ തല്ലിത്തകർത്തെന്നും കോൺഗ്രസ് ആരോപിച്ചു. മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെ പൊലീസിന് നേരെ കല്ലേറുണ്ടായി. കേരളം സ്തംഭിച്ചു; സംസ്ഥാന വ്യാപക പ്രതിഷേധം!
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റേയും യുഡിഎഫിന്റേയും നേതൃത്വത്തിൽ പ്രതിഷേധം ഇരമ്പുന്നു. പാലക്കാട് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുകയാണ്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സിപിഎമ്മിന്റെ ഫ്ലക്സുകൾ പ്രവർത്തകർ കീറിയെറിഞ്ഞു. വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.

Post a Comment