കണ്ണൂരിൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ വൻ സം​ഘ​ർ​ഷം




കണ്ണൂർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ ക​ള​ക്ട്രേ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് മാ​റ്റാ​ൻ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഇ​തി​നി​ടെ നാ​ല് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ്ഥ​ല​ത്ത് നി​ന്നും മാ​റ്റി. പോ​ലീ​സി​ന് നേ​രെ പ്ര​വ​ർ​ത്ത​ക​ർ ചെ​രി​പ്പെ​റി​ഞ്ഞു.

പോ​ലീ​സ് ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ്ര​വ​ർ​ത്ത​ക​രെ ഡി​സി​സി അ​ധ്യ​ക്ഷ​ൻ മാ​ർ​ട്ടി​ൻ ജോ​സ​ഫ് അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ പ​താ​ക കെ​ട്ടി.

ര​ണ്ട് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

Post a Comment

Previous Post Next Post